പ്രണയമാണ് എല്ലാറ്റിനോടും..
ഉദയസൂര്യകിരണങ്ങൾ പൊട്ടിവിടരുമ്പോൾ, പല വിധ ചായങ്ങളാൽ മേഘങ്ങൾക്ക് പകിട്ട് നൽകുമ്പോൾ, അന്ധകാരത്തെ തള്ളി നീക്കി, മെല്ലെ.. മെല്ലെ.. മെല്ലെ.. ആകാശവിതാനത്തിലൂടെ തന്റെ യാത്ര തുടരുമ്പോൾ, ഇവയ്ക്കെല്ലാം മൂകസാക്ഷിയായി സൂര്യകിരണങ്ങളോടു കൂടെ സഞ്ചരിക്കാനും, ദൂരെ മാറി നിന്ന് അവർണ്ണനീയമായ ആ കാഴ്ചയിൽ ലയിക്കാനും മോഹം.
അല്ല! പ്രണയമാണ് എനിക്ക് കൂരിരുട്ടിലൂടെ പ്രകാശരശ്മികളായി ഭൂമിയെ തൊട്ടു തലോടി പോകുന്ന ആ മാസ്മരിക കിരണങ്ങളോട്..
No comments:
Post a Comment